SignIn
Kerala Kaumudi Online
Thursday, 19 September 2024 4.34 PM IST

അതീവ സുന്ദരിയായി ഉത്തര! ആശ ശരത്തിന്റെ മകൾ വിവാഹിതയായി, സാക്ഷികളായി താരങ്ങൾ; ചടങ്ങിൽ തിളങ്ങി ദിലീപും കാവ്യയും, വീഡിയോ

Increase Font Size Decrease Font Size Print Page
uthara

ആശ ശരത്തിന്റെ മൂത്ത മകളും നർത്തകിയും അഭിനേത്രിയുമായ ഉത്തര വിവാഹിതയായി. ആദിത്യയാണ് ഉത്തരയുടെ ജീവിത പങ്കാളി. കൊച്ചിയിലെ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ് നടന്നത്. ദിലീപ്, കാവ്യ, ലാൽ അടക്കം സിനിമാ - സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

uthara

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരപുത്രിയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉത്തരയുടെ മഞ്ഞക്കല്യാണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മുംബയിലെ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.

കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു ഉത്തരയുടെയും ആദിത്യയുടെയും വിവാഹനിശ്ചയം. ഖെദ്ദ എന്ന ചിത്രത്തിലൂടെ ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 2021-ലെ മിസ് കേരള റണ്ണർ അപ്പ് ആയിരുന്നു ഉത്തര. ആശ - ശരത്ത് ദമ്പതികൾക്ക് കീർത്തന എന്നൊരു മകൾ കൂടിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASHA SARATH, UTHARA, WEDDING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.