വർക്കല: വർക്കലയിലും പരിസരപ്രദേശങ്ങളിലും തെരുവോരങ്ങളിൽ ഉറങ്ങാൻ നിർബന്ധിതരായവർക്ക് ബെഡ്ഷീറ്റുകൾ നൽകി ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം വാളന്റിയർമാർ. നിരാലംബർക്ക് കൈത്താങ്ങാകുന്ന പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ബെഡ്ഷീറ്റ് വിതരണം. സർക്കിൾ ഇൻസ്പെക്ടർ എസ്.സനോജ് ഉദ്ഘാടനം നിർവഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം, ജനമൈത്രി പൊലീസ് പി.ആർ.ഒ ബിജു, വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിനുതങ്കച്ചി, കോളേജ് പി.ടി.എ പ്രസിഡന്റ് ജി.ശിവകുമാർ, ദിനേശ്.ആർ.എസ്, അനീഷ് ദേവ്, സുനിൽ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ്, വാളന്റിയർമാരായ അർജ്ജുൻകൃഷ്ണ, അനന്തുകൃഷ്ണ, നോയൽ ഡാനിയൽ എന്നിവർ ബെഡ്ഷീറ്റ് വിതരണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |