ഇൻഡോർ: 15-കാരനായ ആൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന് തെളിഞ്ഞതിന് പിന്നാലെ 19-കാരിയ്ക്ക് പത്ത് വർഷം തടവ് ശിക്ഷ. ഇരയായ ആൺകുട്ടികളുമായി നാടുവിട്ട യുവതിയ്ക്ക് മദ്ധ്യപ്രദേശിലെ ഇൻഡോർ സെഷൻസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. യുവതി 15-കാരനുമായി നാടുവിട്ട് പോയതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ആൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് പൊലീസിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ യുവതിയെയും 15കാരനെയും ഗുജറാത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
15കാരനുമായി ഗുജറാത്തിലേയ്ക്ക് കടന്ന യുവതി അവിടത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അതിനോടൊപ്പം പല ദിവസങ്ങളിൽ യുവതി ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഗുജറാത്തിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് 15-കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.പിന്നാലെ യുവതിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |