തിരുവനന്തപുരം: കരിക്കകം പൊങ്കാല മഹോത്സവത്തിന് അന്നദാന സദ്യ ഒരുക്കാൻ ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും എത്തും. 27 മുതൽ 31വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ 2 വരെയാണ് അന്നദാന സദ്യ.ക്ഷേത്രത്തിന്റെ മുൻവശത്ത് താൽക്കാലികമായി നിർമ്മിക്കുന്ന രണ്ട് പടുകൂറ്റൻ പന്തലിലാണ് സദ്യ വിളമ്പുക. ദിവസം 20,000ത്തിലധികം പേർക്ക് സദ്യ ഒരുക്കും. 18 ഇനം കറികളും വിവിധ ഇനം പായസങ്ങളും ഉൾപ്പെടുന്നതാണ് സദ്യ. ഇതിനായി ട്രസ്റ്റ് 50 ലക്ഷത്തിൽപരം രൂപ ചെലവഴിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |