ആലപ്പുഴ: ജില്ലാ പരിശീലന കേന്ദ്രം ആലപ്പുഴയുടെ (ഡയറ്റ്) ആഭിമുഖ്യത്തിൽ അക്കാദമികവും ഭൗതിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജില്ലാതല വിദ്യാഭ്യാസ സമിതിയുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ - ഉപജില്ലാ തലത്തിൽ വിലയിരുത്തി. തുടർന്ന് സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത, വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, ഡി.ഇ.ഒമാരായ ലിറ്റിൽ തോമസ്, സി.എസ്.ശ്രീലത, ചേർത്തല എ.ഇ.ഒ പി.കെ.ഷൈലജ എന്നിവർക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ ഹയർസെക്കൻഡറി ആർ.ഡി.ഡി പി.കെ.ഗിരിജ, വി.എച്ച്.എസ്.സി എ.ഡി ഷൈജു തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു, ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ് ഫാക്കൽടി അംഗങ്ങൾ,11 ഉപജില്ലയിലെയും ബി.പി.സിമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |