പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് ഈസ്റ്റ് എ.എം.എൽ.പി സ്‌കൂളിൽ സ്‌നേഹക്കൂട് എന്ന പേരിൽ നടത്തിയ സൗഹൃദ സംഗമം അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ബഷീറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ ബാബു മുഖ്യപ്രഭാഷണം നടത്തി. മുൻ വാർഡംഗം അബൂ ത്വാഹിർ തങ്ങൾ, കലാനിധി പുരസ്‌കാര ജേതാവ് പ്രതീഷ് ആലിപ്പറമ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മാനേജർ സി ഹസൈനാർ , ഹെഡ് മിസ്ട്രസ് ജയ, പി.ടി.എ പ്രസിഡന്റ് ബാബുരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |