തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പോലെ ഉന്നത ശ്രേണിയിലുള്ള പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ഒന്നാം വർഷ ബിരുദ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുമായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് നടത്തുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടാലന്റ് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും നടത്തും.ഇവയുടെ ഉദ്ഘാടനം ഏപ്രിൽ 3ന് രാവിലെ 10.30ന് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ മന്ത്രി ആന്റണി രാജു നിർവഹിക്കും.ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, എസ്.ഗോപിനാഥ്, പി.കെ.ശങ്കരൻ കുട്ടി, ഉമ്മൻ വർഗീസ്, ബി.സനിൽകുമാർ, ജി,ശ്രീറാം, സാവിത്രീ ദേവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, കോഴസ് ഡയറക്ടർ പി.കെ.ശങ്കരൻ കുട്ടി, ഭരണസമിതി അംഗം ഡോ.ബി.വി.സത്യനാരായണ ഭട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |