SignIn
Kerala Kaumudi Online
Thursday, 19 September 2024 3.26 PM IST

'ഞാൻ നിങ്ങളുടെ ആരാധകനാണ്'; വിജയ്‌യുടെ വാക്കുകൾ ഞെട്ടിച്ചുകളഞ്ഞുവെന്ന് ബാബു ആന്റണി

Increase Font Size Decrease Font Size Print Page
vijay

ഇളയ ദളപതി തന്റെ ആരാധകനാണെന്ന് പറഞ്ഞത് ഞെട്ടിച്ചുവെന്ന് മലയാളത്തിന്റെ ആക്ഷൻ കിംഗ് ബാബു ആന്റണി. വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ബാബു ആന്റണി ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

'മറ്റാരുമല്ല ഇളയ ദളപതി വിജയ് സാറിനൊപ്പമാണ്. അദ്ദേഹം വളരെ എളിമയുള്ളവനും സ്നേഹമുള്ളവനുമാണ്. ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, സൂര്യൻ,വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ ആസ്വദിച്ചുവെന്നും എന്റെ ആരാധകനാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായി കാണുകയാണ്. അനുഗ്രഹമാണിത്.' - ബാബു ആന്റണി കുറിച്ചു.

ഇളയ ദളപതിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന 'ലിയോ'യിൽ ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളിയായ മാത്യു തോമസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാസ്റ്റേഴ്സിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BABU ANTONY, FACEBOOK POST, VIJAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.