SignIn
Kerala Kaumudi Online
Friday, 20 September 2024 1.03 PM IST

മണിക്കൂറുകൾക്ക് മുൻപും സോഷ്യൽ മീഡിയയിൽ സജീവം, നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Increase Font Size Decrease Font Size Print Page
akanksha-dubey

ലക്‌നൗ: ഭോജ്‌പുരി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ആകാംക്ഷ ദുബേയെ (25) ആണ് വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

'നായക്' എന്ന പുതിയ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആകാംക്ഷ. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആകാംക്ഷയെ വിളിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.

സിനിമ നടിയെന്നതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിലും ആകാംക്ഷ സജീവമായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും സമൂഹമാദ്ധ്യമങ്ങളിൽ വന്നിരുന്നു. അതേസമയം, നടിയുടെ മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം ആകാംക്ഷ പങ്കുവച്ചിരുന്നു. സഹതാരമായ സമർ സിംഗിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നൽ സമറിന്റെ മൊബൈൽ ഫോൺ രാവിലെ മുതൽ സ്വിച്ച്‌ഡ് ഓഫിലാണെന്നാണ് വിവരം.

17ാം വയസിൽ മേരി ജംഗ് മേരാ ഫേസ്ളാ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ എത്തിയത്. 2018ൽ വിഷാദരോഗം മൂലം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് ആകാംക്ഷ വേഷമിട്ട പ്രധാന ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BHOJPURI ACTRESS, FOUND DEAD, HOTEL ROOM, AKANKSHA DUBEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.