കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റായി രതീഷ് ജെ. ബാബുവിനെയും ജനറൽ സെക്രട്ടറിയായി കെ.കെ. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. എം.എൻ. മോഹനൻ (ട്രഷറർ),കെ.എൻ. പുഷ്പാംഗദൻ,വി. ജയദാസ്,എം.കെ. ബിജു (വൈസ് പ്രസിഡന്റുമാർ),വി. സജീവ്,അഡ്വ. എൽ. പ്രസന്നകുമാർ,എം.കെ. സുധാകരൻ (മേഖല സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സമ്മേളനം പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക ക്ഷേമവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |