ന്യൂഡൽഹി: കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേയും തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തേയും ബന്ധിപ്പിച്ച് വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തന്റെ മണ്ഡലത്തിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഹസ്രത് നിസാമുദ്ധീൻ - എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിനുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കം. നിർദിഷ്ട ശബരി റെയിൽവേ പാതയെ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ് പ്രതിദിനമാക്കണമെന്നും മുതിർന്ന പൗരൻമാർക്കുള്ള യാത്രാ സൗജന്യം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |