SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.10 PM IST

'അനുഷ്ഠാനം' അവാർഡുകൾ

ഹരിപ്പാട്: അനുഷ്ഠാനം ഏവൂർ ശങ്കരാമയ്യർ സ്മാരക ക്ഷേത്രകലാ പുനരുദ്ധാരണ സമിതി വർഷംതോറും നൽകിവരുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ക്ഷേത്രകലകളിലെ സംഗീതജ്ഞർക്കായി ഏർപ്പെടുത്തിയിട്ടുള്ള അഷ്ടപദി ഗായകരത്നം ഏവൂർ ശങ്കരരാമയ്യർ സ്മാരക അനുഷ്ഠാനം നാദരത്ന പുരസ്കാരം പ്രശസ്ത ബ്രാഹ്മണിപ്പാട്ട് കലാകാരി ഉമാദേവി ബ്രാഹ്മണിയമ്മക്കും, ക്ഷേത്രകലകളിലെ മികച്ച കലാകാരന്മാർക്കായുള്ള പാഠകകേസരി അക്കീരേത്ത് രാമൻപിള്ള സ്മാരക അനുഷ്ഠാനം കലാരത്ന പുരസ്കാരം പടയണി ആചാര്യൻ പ്രൊഫ.കടമനിട്ട വാസുദേവൻ പിള്ളക്കും, ക്ഷേത്ര കലകളിലെ വാദ്യമേഖലയിലെ പ്രഗത്ഭമതികൾക്കായുള്ള വാദ്യകുലപതി ഏവൂർ വേലുക്കുട്ടി ആശാൻ സ്മാരക അനുഷ്ഠാനം വാദ്യരത്ന പുരസ്‌കാരം ക്ഷേത്രവാദ്യ ആചാര്യൻ കീരിക്കാട് പുരുഷോത്തമ പണിക്കർക്കും നൽകും. ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 8ന് അഡ്വ. യു. പ്രതിഭ എം. എൽ. എ ഉദ്ഘാടനം നിർവഹിക്കുന്ന വാർഷിക സമ്മേളനത്തിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണികൃഷ്ണൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. പുള്ളുവൻ പാട്ട് കലാകാരി പത്തിയൂർ ഭാരതി, ജീവത നൃത്തം ആചാര്യൻ കല്ലമ്പള്ളിൽ മഠം എസ്.നാരായണൻ നമ്പൂതിരി(കൊച്ചുമോൻ തിരുമേനി), അഷ്ടപദിഗായകൻ ഏവൂർ മാധവൻ നായർ, വേലകളി ആചാര്യൻ തകഴി ജയകുമാർ, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ജിഷ്ണുപ്രതാപ് എന്നിവരെ യോഗത്തിൽ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.