കോഴിക്കോട്: കൂരാച്ചുണ്ടിൽ പീഡിപ്പിക്കപ്പെട്ട റഷ്യൻ യുവതി ഇന്നലെ രാവിലെ എട്ടിന് കരിപ്പൂരിൽ നിന്നുള്ള ദുബായ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിക്കുള്ള ടിക്കറ്റ് മാതാപിതാക്കൾ അയച്ചത്. അതിനിടെ ഇവരുടെ സുഹൃത്തും കേസിലെ പ്രതിയുമായ ആഖിൽ നശിപ്പിച്ചെന്ന് പറയുന്ന പാസ്‌പോർട്ട് പിതാവ് പൊലീസിന് കൈമാറി. ആഖിന്റെ വീട്ടിൽ നിന്നാണ് പാസ്‌പോർട്ട് ലഭിച്ചത്. തന്റെ പാസ്‌പോർട്ട് ആഖിൽ നശിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് യുവതിയെ ഡിസ്ചാർജ് ചെയ്തത്.
അതേസമയം ആഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് രക്ഷിതാക്കൾ ഇന്നലെ ഉന്നയിച്ചത്. ആഖിലിന്റെ പീഡനം സഹിക്കാനാകാതെയാണ് യുവതി ടെറസിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും വിവാഹിതരാകാനാണ് നാട്ടിലെത്തിയത്. എന്നാൽ ആഖിലിന്റെ ലഹരി ഉപയോഗമാണ് പ്രശ്നങ്ങൾക്ക് കാരണം. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ തലേന്നും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം ആഖിലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് കൂരാച്ചുണ്ട് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 19നാണ് ആഖിൽ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. ഇവിടെ വച്ച് പലതവണ ആഖിൽ യുവതിയെ മർദ്ദിച്ചു. വൈദ്യപരിശോധനയിൽ യുവതി ക്രൂരപീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |