SignIn
Kerala Kaumudi Online
Friday, 20 September 2024 2.15 PM IST

വിവാദ പ്രസംഗം നടത്തിയ കോലാറിൽ രാഹുൽ വീണ്ടും

Increase Font Size Decrease Font Size Print Page
rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കുന്നതിലേക്ക് വഴി തെളിച്ച മാനനഷ്‌ടക്കേസിന് കാരണമായ 2019ലെ വിവാദ പ്രസംഗം നടത്തിയ കർണ്ണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി വീണ്ടുമെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിന് രാഹുൽ കോലാറിൽ വൻ റാലിയെ അഭിസംബോധന ചെയ്യും. വിധിയും അയോഗ്യതയും രാഷ്‌ട്രീയ ചർച്ചയാക്കി തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് കോൺഗ്രസ് ലക്ഷ്യം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ട് രാഹുൽ

വിവാദ 'മോദി' പരാമർശം നടത്തിയത്.

അപ്പീൽ: നടപടികൾ പുരോഗമിക്കുന്നു

രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി ചോദ്യം ചെയ്‌ത് അപ്പീൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമ വിഭാഗം അതിനുള്ള നീക്കങ്ങൾ നടത്തുന്നു. ഇതൊന്നും ധൃതിപിടിച്ച് ചെയ്യേണ്ട കാര്യങ്ങളല്ല. നിയമത്തിന്റെ വഴിയിൽ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.