അങ്കമാലി : മതത്തിന്റെയും വിശ്വാസത്തിന്റെയും ചരിത്ര സത്യങ്ങളെ നിഷേധിച്ചു കൊണ്ട് മാത്രമേ വർഗീയതയുടെ വളർച്ചയെ നമുക്ക് കാണാൻ കഴിയൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. അങ്കമാലി എ.പി. കുര്യൻ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നമ്മൾ ജനങ്ങൾ പ്രഭാഷണ പരമ്പരയിലെ മൂന്നാമത് പ്രഭാഷണത്തിൽ മതം, വിശ്വാസം, വർഗീയത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങൾ എല്ലാം ഒന്നായി കാണാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ വർഗീയത അങ്ങനെയല്ല. ചരിത്ര വസ്തുതകൾ വളച്ചൊടിക്കാതെയും അസത്യങ്ങൾ പ്രചരിപ്പിക്കാതെയും മനുഷ്യനെ ഭിന്നിപ്പിക്കാൻ കഴിയില്ല. ഭിന്നതയില്ലെങ്കിൽ വർഗീയതയില്ലെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേർത്തു. എ.പി. കുര്യൻ പഠന കേന്ദ്രം സെക്രട്ടറി കെ.പി. റെജീഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ്, പഠന കേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് , ജിഷ ശ്യാം, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |