മലപ്പുറം: ജില്ലയിലെ 16 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്തിന്റെയും വേങ്ങര, ഊരകം, പെരുമണ്ണ ക്ലാരി, പൊന്മുണ്ടം, ഒതുക്കുങ്ങൽ, കോഡൂർ, പെരുമ്പടപ്പ്, പോരൂർ, വട്ടംകുളം, ചുങ്കത്തറ എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും താനൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂർ, മലപ്പുറം നഗരസഭകളുടെയും വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്. ജില്ലയിലെ 120 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |