SignIn
Kerala Kaumudi Online
Thursday, 18 April 2024 2.08 PM IST

'ആരവം 2023': രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: ജില്ലയിലെ തീദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടം കായികമത്സരം നടത്തും. ആരവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം.കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സ്‌പോർട്‌സ് കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റർ ചെയ്യണം.ഇന്ന് മുതൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുൾപ്പെടുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കണം. ഫുട്‌ബാൾ, വോളിബാൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഇനത്തിനും പുരുഷ,വനിതാ ടീമുകൾ ഉണ്ടായിരിക്കും. സ്‌ക്രീനിംഗിന് ശേഷം മാത്രമായിരിക്കും ടീമുകളും തിയതിയും പ്രഖ്യാപിക്കുക.ആരവം 2023ന് മുന്നോടിയായി സൗഹൃദ പ്രദർശന ഫുട്‌ബാൾ മത്സരം ഇന്ന് നടക്കും. വൈകിട്ട് നാലിന് അടിമലത്തുറയിൽ, സ്‌പോർട്‌സ് കൗൺസിൽ ടീമും അടിമലത്തുറ ക്ലബ് അംഗങ്ങളും തമ്മിലാണ് സൗഹൃദ മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.