SignIn
Kerala Kaumudi Online
Friday, 26 April 2024 3.54 PM IST

ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധി, വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ നായിക

divya-rahul

ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന. അച്ഛന്റെ മരണത്തെ തുടർന്ന് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു താനെന്നും, അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതിൽ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു. കോൺഗ്രസ് വക്താവ് കൂടിയാണ് ദിവ്യ സ്പന്ദന. ഒരു ചാനൽപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

അച്ഛന്റെ മരണ സമയത്ത് ഞാൻ പാർലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാൻ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസിൽ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നൽകി. അമ്മയും അച്ഛനും കഴിഞ്ഞാൽ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചത് രാഹുൽ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു.

2012ൽ ആണ് ദിവ്യ യൂത്ത് കോൺഗ്രസിന്റെ ഭാഗമാകുന്നത്. തുടർന്ന് 2013ൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദിവ്യ സ്പന്ദനയ‌്ക്ക് പിന്നീട് പദവി നഷ്‌ടമായി. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVYA SPANDANA, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.