കൽപ്പറ്റ: ഒരൊറ്റ രാജ്യം, ഒരു നേതാവ് എന്ന ബി.ജെ.പിയുടെ നയം ഇന്ത്യയിൽ അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് രാഹുൽഗാന്ധി. വയനാട്ടിലെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. ഒരു നേതാവും ഒരു രാജ്യവും മാത്രമാണ് ആർ.എസ്.എസ് -ബി.ജെ.പി നയം. എന്നാൽ ഇന്ത്യയിലെ എല്ലാവരെയും ഒരുപോലെ കാണാനും എല്ലാവരിലും നേതാക്കളാകാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നവരാണ് കോൺഗ്രസുകാർ. ഇവിടെയുള്ള യാതൊരു പൗരനും പ്രധാനമന്ത്രിയാകാൻ കഴിയുന്ന നയമാണ് കോൺഗ്രസിന്റേത്.
ഒരു ബൊക്കയിൽ പലതരത്തിലുള്ള പൂക്കളുണ്ടാകും. അതിന്റെ വലിപ്പച്ചെറുപ്പമോ കളറോ നോക്കി അതിനെ വലുതും ചെറുതുമായി തരംതിരിക്കാറില്ല. എല്ലാ പൂക്കൾക്കും തുല്യ പ്രാധാന്യം. അതാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം. ഭാഷാപരമായ വേർതിരിവുകൾ നടത്തുകയോ, ഒരു ഭാഷതന്നെ ഉപയോഗിക്കണമെന്ന് പറയുകയോ ചെയ്യുന്നത് നമ്മുടെ സംസ്കാരത്തെ അടിച്ചമർത്തുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭാഷ, ആശയവിനിമയം മാത്രമല്ല സ്നേഹവും പഠിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |