തിരുവനന്തപുരം: അങ്ങിങ്ങ് വേനൽ മഴയെത്തിയിട്ടും ഏപ്രിലിലും സംസ്ഥാനത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെയായി തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. മഴയിലെ കുറവുകാരണം ഈ മാസവും 40 ഡിഗ്രി വരെ എത്തിയിരുന്നു. ഏപ്രിൽ 20വരെ ചൂട് രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കും. 20നുശേഷം വേനൽമഴ ശക്തമാകുമെന്നും മേയ് മുതൽ താപനില 32 ഡിഗ്രി വരെ കുറയുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.
സംസ്ഥാനത്ത് മാർച്ചിൽ 32.4 മില്ലി മീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് 29.4 ആണ് കിട്ടിയത്. ആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളലും കാലാവസ്ഥാവ്യതിയാനവും ചൂട് കൂടാൻ കാരണമായി. അന്തരീക്ഷ ഈർപ്പവും കൂടുതലാണ്. ഇതു കാരണമാണ് വേനൽ മഴ തോർന്നയുടൻ കടുത്ത ചൂട് അനുഭവപ്പെടുന്നത്. തീരദേശത്താണ് ഈർപ്പം കൂടുതൽ. നിലവിൽ സൂര്യാഘാതത്തിനുള്ള സാദ്ധ്യതയില്ല. എന്നാൽ ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.
മാർച്ചിലെ ശരാശരി ചൂട് (ഡിഗ്രി സെൽഷ്യസിൽ)
തിരുവനന്തപുരം............. 2022........................ 36.4
2023.........................37.5
പുനലൂർ............................2022..........................38.7
2023.........................36.5
ആലപ്പുഴ.............................2022.........................37.0
2023..........................36.8
കോട്ടയം............................2022...........................36.6
2023...........................36.0
കൊച്ചി............................. 2022.......................... 37.5
2023............................35.1
വെള്ളാണിക്കര...............2022.......................... 36.3
2023...........................34.9
പാലക്കാട്........................2022...........................38.9
2023...........................37.2
കണ്ണൂർ............................2022...........................35.6
2023..........................38.9
കോഴിക്കോട്..................2022..........................36.4
2023...........................34.6
മാർച്ചിലെ കൂടിയ ചൂട്
2019- 41 (പാലക്കാട്)
2020- 39 (പാലക്കാട്)
2021- 37 (കണ്ണൂർ)
2022- 41.2 (പാലക്കാട്)
2023- 40 (കണ്ണൂർ)
മഴക്കുറവ് ഇന്നലെ വരെ
(ശതമാനത്തിൽ)
കണ്ണൂർ- മഴയില്ല
കോഴിക്കോട്- 92
കാസർകോട്- 86
മലപ്പുറം- 85
തിരുവനന്തപുരം- 80
തൃശൂർ- 50
പ്രതീക്ഷിക്കുന്ന മഴ
ഏപ്രിൽ- 119 മില്ലിമീറ്റർ
മേയ്- 216 മില്ലി മീറ്റർ
താപനില (ഡിഗ്രി സെൽഷ്യസിൽ)
ഏപ്രിൽ- 32-40
മേയ്- 32-36
'വടക്കൻ കേരളത്തിൽ ചൂടുണ്ട്. മഴയുടെ അടിസ്ഥാനത്തിലേ ചൂടിന്റെ അളവ് നിശ്ചയിക്കാൻ കഴിയൂ. നിലവിൽ ചൂടിന് സ്ഥിരതയില്ല.
- രാജീവൻ എരിക്കുളം,
കാലാവസ്ഥ ഗവേഷകൻ
കെ.എസ്.ഡി.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |