രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗെയിം ചേഞ്ചർ എന്നു പേരിട്ടു. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കിയാര അദ്വാനി ആണ് നായിക. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിലൂടെ ഷങ്കർ ആദ്യമായി തെലുങ്ക് സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. അഞ്ജലി, സമുദ്രക്കനി, എസ്.ജെ. സൂര്യ, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രത്തിന് എസ്.യു. വെങ്കിടേശൻ, ഫർഹാസ് സാംജി, വിവേക് എന്നിവർ ചേർന്നാണ് രചന. എസ്. തിരുനാവുക്കരശ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദിൽരാജു ആണ് നിർമ്മാണം. അതേസമയം കമൽഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യൻ 2 ആണ് ഷങ്കറിന്റേയായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |