അമ്മയായതിനുശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് നടി കാജൽ അഗർവാൾ. ഗർഭിണിയായിരുന്നപ്പോൾ ആളുകൾതന്നെ തടിച്ചി എന്ന് വിളിച്ചുവെന്ന് കാജൽ. ആത്മവിശ്വാസമുണ്ട്. ശക്തയാണ് എന്നൊക്കെ എത്രത്തോളം പറയുന്നുണ്ടെങ്കിലും അരക്ഷിതാവസ്ഥയിലൂടെ ഞാൻ കടന്നുപോകുന്നുണ്ട്. കുഞ്ഞുണ്ടായതിനു ശേഷം ജീവിതം പഴയതുപോലെയാകുമോ എന്നും ചിന്തിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഉറങ്ങുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും മനസിൽ കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമാണ് .ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഒരു സിനിമയിൽ നിന്ന് എനിക്ക് പിൻമാറേണ്ടിവന്നു. എന്റെ ജീവിതം മാറിയിരിക്കുന്നു. ഗർഭകാലത്തും സിനിമകൾ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. എല്ലാദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോൾ എന്റെ ഹൃദയം തകരും. പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകൻ ജോലിയുടെ പ്രാധാന്യം മനസിലാക്കി വളരും. കാജൽ അഗർവാളിന്റെ വാക്കുകൾ കഴിഞ്ഞവർഷം ആണ് കാജലിനും ഗൗതം കിച്ലുവിനും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ താരം സിനിമയിലേക്ക് മടങ്ങി എത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |