തിരുവനന്തപുരം: മൂന്ന് പ്രധാന വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതാദ്യമായാണ് മുഖ്യമന്ത്രി ഇത്തരത്തിൽ യോഗം വിളിക്കുന്നത്.നിയമം,ധനകാര്യം,പൊതുഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
19ന് രാവിലെ 11ന് നിയമസഭയിലെ ശങ്കരനാരായണൽ തമ്പി ഹാളിലാണ് യോഗം.തലസ്ഥാന ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് വകുപ്പ് സെക്രട്ടറിമാർ അയച്ച സർക്കുലറിൽ നിർദ്ദേശമുണ്ട്.
ഫയൽ തീർപ്പാക്കൽ ,സദ്ഭരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് യോഗമെന്ന് അറിയുന്നു. 2016ൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോൾ പിണറായി വിജയൻ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യോഗം വിളിച്ച് ഫയൽ തീർപ്പാക്കലിനെ കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |