കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികർക്ക് നേരെ തീ കൊളുത്തി. ഡി വൺ കമ്പാർട്ട്മെന്റിലാണ് സംഭവം. യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ പെട്രോളൊഴിച്ച് സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂര് വച്ചാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പൊള്ളലേറ്റെന്നാണ് വിവരം.
പരിക്കേറ്റ മൂന്നുപേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബേബി മെമ്മോറിയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രിൻസ് എന്ന യാത്രക്കാരന്റെ നില ഗുതുതരമാണെന്നാണ് വിവരം. . തലശേരി സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കും പരിക്കേറ്റു.
തീ കൊളുത്തിയ ആൾ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയ ശേഷം ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു.ഇയാൾ ചുവന്ന തൊപ്പിയാണ് ധരിച്ചിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |