ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുടെ ഭാര്യ സുധേഷ ധൻകറിന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി ബിരുദം ലഭിച്ചു. സുസ്ഥിര വികസനത്തിനും ഭൂഗർഭ ജല സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ആസ്‌പദമാക്കി രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ബനസ്ഥലി വിദ്യാപീഠത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
2013 സെപ്‌തംബറിൽ തുടങ്ങിയ ഗവേഷണം ഇക്കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കി.
ബനസ്ഥലി വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ബിരുദദാനം നിർവഹിച്ചു. രാജസ്ഥാൻ സ്വദേശിയായ സുധേഷ ജലസംരക്ഷണ മേഖലയിലും സ്ത്രീ ശാക്തീകരണം, ഭക്ഷണം പാഴാക്കുന്നത് തടയൽ തുടങ്ങിയ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ്. പിഎച്ച്.ഡി പൂർത്തിയാക്കിയ ബനസ്ഥലി വിദ്യാപീഠത്തിലാണ് ഇവർ 1979ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |