പെരിന്തൽമണ്ണ: 60 ലക്ഷം രൂപ ചെലവിൽ താഴെക്കോട് പഞ്ചായത്ത് വെള്ളപ്പാറയിൽ നിർമ്മിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.
അഞ്ചിന് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
രണ്ട് നിലകളിലായി ക്ലാസ് മുറികൾ, ഓഫീസ്, വൊക്കേഷണൽ റൂം, ഡൈനിംഗ് ഹാൾ, തെറാപ്പി റൂം, ടോയ്ലറ്റുകൾ, അടുക്കള എന്നിവയടക്കമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
താഴെക്കോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിലാണ് ഉദ്ഘാടന പരിപാടി നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |