ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിലെ ഇരു ഭാഗത്തും കൂറ്റൻ മതിൽ കെട്ടി മേൽപ്പാലം നിർമ്മിക്കുന്നത് ഒഴിവാക്കി കോൺക്രീറ്റ് തൂണുകളിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാത്തന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ജി.ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി സുബിൻ.എസ്.ബാബു വാർഷിക റിപ്പോർട്ടും മേഖലാ പ്രസിഡന്റ് ശ്രീകുമാർ സംഘടനാരേഖയും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം ജി.രാജശേഖരൻ, ജില്ലാ സെക്രട്ടറി കെ.പ്രസാദ്, വി.ഷൈജു. എസ്.എൻ.ഫവാസ്, ജിനിൽ പ്രസാദ്, അനൂപ് അക്സൻ, കെ.വി.ഹരിലാൽ, എസ്.എസ്.അരുൺദേവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുബിൻ.എസ്.ബാബു (പ്രസിഡന്റ്), എസ്.എൻ.ഫവാസ്, പി.രമണിക്കുട്ടി (വൈസ് പ്രസിഡന്റുമാർ)
എസ്.എസ്.അരുൺദേവ്.(സെക്രട്ടറി ), എ.അരുൺ, പി.ബേബി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |