കുറ്റിപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റിന്റെ റംസാൻ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവ ഹാജിയുടെ നേതൃത്വം നൽകി. കെ.പി. അബ്ദുൾ കരീം അദ്ധ്യക്ഷനായി. ആർ.കെ. ജൗഹർ അലി,
കെ പി ഇസ്ഹാഖ്, കെ പി അശോകൻ, എ. അബ്ദുൽസലാം, കെ.പി. ബാലഗോപാലൻ, പി.കെ. അലി, കെ.ടി. കുഞ്ഞുമുഹമ്മദ്, ബഷീർ, താജുദ്ദീൻ, പി.കെ. നാസർ, നാരായണൻ, യൂത്ത് വിംഗ് പ്രസിഡന്റ് കെ.എം. ഷമീർ, ഷംഷീർ,ജിഷി ഗോവിന്ദൻ,നഹല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |