SignIn
Kerala Kaumudi Online
Sunday, 25 August 2024 7.06 PM IST

ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തെക്കുറിച്ച് അന്വേഷിക്കണം, താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ പണിയണം; മോദിയോട് അഭ്യർത്ഥിച്ച് ബി ജെ പി എം എൽ എ

bjp-mla

ദിസ്‌പൂർ: താജ്മഹലും കുത്തബ് മിനാറും പൊളിക്കണമെന്ന ആവശ്യവുമായി ആസാമിലെ ബിജെപി എം എൽ എ രൂപ്‌ജ്യോതി കുർമി രംഗത്ത്. ഇവയ്‌ക്ക് പകരം ക്ഷേത്രങ്ങൾ പണിയണമെന്നാണ് എം എൽ എയുടെ ആവശ്യം. മുഗൾ ചക്രവർത്തി ഷാജഹാൻ ഭാര്യ മുംതാസിനെ 'യഥാർത്ഥത്തിൽ സ്‌നേഹിച്ചിരുന്നോ' എന്ന് അന്വേഷിക്കണമെന്ന് കുർമി ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

താജ്മഹലിനും കുത്തബ് മിനാറിനും പകരം ക്ഷേത്രം പണിയണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിനായി തന്റെ ഒരു വർഷത്തെ ശമ്പളം നൽകാൻ തയ്യാറാണെന്നും എം എൽ എ അറിയിച്ചു.

'താജ്മഹലും കുത്തബ്മിനാറും ഉടൻ പൊളിച്ച്, രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് മനോഹരമായ ക്ഷേത്രങ്ങൾ പണിയണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. രണ്ട് ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യ ലോകത്തെ മറ്റ് സ്മാരകങ്ങളെക്കാളൊക്കെ മികച്ചതായിരിക്കണം.'- എം എൽ എ പറഞ്ഞു.

'മുംതാസിന്റെ മരണശേഷം ഷാജഹാൻ മൂന്ന് വിവാഹം കൂടി കഴിച്ചത് എന്തുകൊണ്ടാണ്? മുംതാസിനോട് അത്രയ്ക്കും പവിത്രമായ സ്‌നേഹമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ, ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുകൊണ്ടാണ് നിർമിച്ചതെന്നും' അദ്ദേഹം അവകാശപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, TAJ MAHAL, ASSAM BJP MLA, SHAH JAHAN-MUMTAZ LOVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.