ബർലിൻ: പടിഞ്ഞാറൻ ജർമ്മൻ നഗരമായ സോളിംഗനിൽ ഉത്സവത്തിനിടെ കത്തി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേട്ടു. സംഭവത്തിൽ 15 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒരാൾ ഒളിവിലാണെന്നും അയാൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. തുടർന്നായിരുന്നു ആക്രമണം. ബോധപൂർവമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിംഗ് തുടരുകയാണ്. 160,000 ജനങ്ങൾ താമസിക്കുന്ന നഗരമാണ് സോളിംഗൻ. ജർമനിയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസെൽഡോർഫിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സോളിംഗൻ, കത്തി നിർമ്മാണ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |