തൃശൂർ: സാമാജിക സുരക്ഷ ഭാരതത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും കേരളത്തിൽ ലൗ ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, സാമ്പത്തിക ജിഹാദ് തുടങ്ങിയവ സുരക്ഷയെ ബാധിക്കുകയാണെന്നും ഹിന്ദു ജാഗരൻ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്. ഹിന്ദു ഐക്യവേദി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് അദ്ധ്യക്ഷനായിരുന്ന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ സമാപന സന്ദേശം നൽകി. സംസ്ഥാന വൃത്താവതരണം സംഘടനാ സെക്രട്ടറി സി.ബാബു നടത്തി. സംഘടനാ ചർച്ചയും അവലോകനവും ആർ.എസ്.എസ് സഹ പ്രാന്ത കാര്യവാഹക് ടി.വി.പ്രസാദ് ബാബു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു, പി.ജ്യോതിന്ദ്രനാഥ്, ബിന്ദു മോഹൻ, എം.വി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |