തൃശൂർ : ഹിന്ദു ഐക്യവേദിയുടെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം ഇന്ന് തൃശൂരിൽ നടക്കും. പഞ്ചായത്ത് നഗരസഭ സമിതികളിൽ നിന്നായി തെരഞ്ഞെടുത്ത പതിനായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സമ്മേളനം.
ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.ശശികല അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന പതിനായിരം പ്രതിനിധികൾക്കും തൃശൂരിലെ വീടുകളിൽ അമ്മമാർ തയ്യാറാക്കുന്ന ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. വൈകിട്ട് നഗരത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന്റെ സെഷനുകളിൽ ആർ.എസ്.എസ് ക്ഷേത്ര സഹകാര്യവാഹ് എം.രാധാകൃഷ്ണൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും.
ഹരിവരാസനത്തിന്റെ സാമൂഹിക ആലാപനവും സമ്മേളനത്തിൽ നടക്കും. വൈകിട്ട് പൊതുസമ്മേളനത്തിൽ സംവിധായകൻ രാമസിംഹൻ അബൂബക്കറെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |