വെഞ്ഞാറമൂട് : കാർ ഇരുമ്പു തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്ക്.വാമനപുരം ചരുവിള പുത്തൻ വീട്ടിൽ രമേശൻ(50), കാവറ ചായക്കുഴി കുഴി വിള വീട്ടിൽ സുജാകുമാരി(45) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 2.30ന് എം.സി. റോഡിൽ ആലുന്തറയിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വാമനപുരം ഭാഗത്തേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാർ കെ.എസ്.ടി.പി അധികൃതർ സോളാർ പാനൽ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണിലിടിക്കുകയായിരുന്നു.സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |