പാലക്കാട്: ദക്ഷിണറെയിൽവേയ്ക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് അതിവേഗ തീവണ്ടി ഇന്ന് മുതൽ ചെന്നൈ-കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എട്ടുകോച്ചുകളാണ് ഉണ്ടാവുക.കോയമ്പത്തൂർ-ചെന്നൈ വന്ദേഭാരത് തീവണ്ടി (20644) രാവിലെ ആറിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും.
തിരുപ്പൂർ (6.35), ഈറോഡ് (7.12), സേലം (7.58), ചെന്നൈ സെൻട്രൽ (11.50) എന്നിങ്ങനെയാണ് സമയപ്പട്ടിക. തിരിച്ചുള്ള വണ്ടി (20643) ചെന്നൈ സെൻട്രലിൽനിന്ന് 14.25ന് കോയമ്പത്തൂർക്ക് പുറപ്പെടും.
സേലം (17.48), ഈറോഡ് (18.32), തിരുപ്പൂർ (19.13), കോയമ്പത്തൂർ (20.15) എന്നിങ്ങനെയാണ് എത്തുന്ന സമയം. ചെന്നൈജോലാർപേട്ട് റൂട്ടിൽ 130 കിലോമീറ്ററാണ് വന്ദേഭാരതിന്റെ വേഗമെന്ന് റെയിൽവേ അറിയിച്ചു. 56 ഒന്നാംക്ലാസ് സീറ്റുകളും 450 സെക്കൻഡ് ക്ലാസ് സീറ്റുകളുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |