ആലപ്പുഴ : ജില്ലാ കോടതി പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങൾ 24 മുതൽ പൊളിച്ചു മാറ്റും. വൈ.എം.സി.എ - കെ.എസ്.ആർ.ടി.സി റോഡ്, വൈ.എം.സി.എ - പുന്നമട റോഡ് എന്നിവയുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ ഭൂമി പൂർണമായി ഏറ്റെടുത്തു . മൂന്ന് കടക്കാർ മാത്രമാണ് തടസവാദവുമായി രംഗത്തുള്ളത്. ഇവരുടെ പണം കോടതിയിൽ കെട്ടിവച്ച് നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
മാറ്റേണ്ട സർക്കാർ ഓഫീസുകൾ
1.കൃഷി അസി.ഡയറക്ടർ ഓഫീസ്
2.മുല്ലയ്ക്കൽ കൃഷി ഓഫീസ്
3.മൃഗാശുപത്രി കെട്ടിടം
4.ഹൈഡ്രോളജി വിഭാഗം
5.ആലപ്പുഴ ബോട്ട് ജെട്ടി
6.പൊലീസ് കൺട്രോൾ റൂം
ടൗൺ റോഡ് നെറ്റ്‌വർക്കിന്റെ ഉദ്ഘാടനം 11 ന്
നഗരത്തിലെ ടൗൺ റോഡ് നെറ്റ്‌വർക്കിന്റെയും വിവിധ മണ്ഡലങ്ങളിലെ 18 റോഡുകളുടെയും ഉദ്ഘാടനം 11ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈ.എം.സി.എ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്,സലാം, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കളക്‌ടർ ഹരിത വി. കുമാർ, കൗൺസിലർമാരായ ബിന്ദു തോമസ്, കെ.എസ്. ജയൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ എന്നിവർ പങ്കെടുക്കും.
സ്ഥലം മുഴുവൻ ഏറ്റെടുത്തതിനാൽ നിർമ്മാണം വൈകില്ല. ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ നിർമ്മാണം മേയിൽ പൂർത്തീകരിക്കും. നെഹ്‌റു ട്രോഫി പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എട്ടു കോടി രൂപ ഉടമകൾക്ക് ഉടൻ കൈമാറും
പി.പി. ചിത്തരഞ്ജൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |