തിരുവനന്തപുരം: കഴിഞ്ഞ ദിവസം എത്തിച്ച വന്ദേഭാരത് ട്രെയിനിന് കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാർഡിൽ ആർ.പി.എഫിന്റെ പ്രത്യേക സുരക്ഷ. 24 മണിക്കൂറും കാവലുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ കൊച്ചുവേളിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക പൂജയും നടത്തി.
ഈമാസം 20ന് ട്രയൽ റൺ നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്നോ നാളെയോ റൂട്ട് സംബന്ധിച്ച വിജ്ഞാപനം ദക്ഷിണ റെയിൽവേ പുറത്തിറക്കും. സ്റ്റോപ്പും ട്രെയിൻ കടന്നുപോകുന്ന സമയവും ഉൾപ്പെടെ ഇതിലുണ്ടാകും. സ്റ്റോപ്പ് കൂടിയാൽ യാത്രാ സമയവും കൂടും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ അഞ്ച് സ്റ്റോപ്പുകളാണ് നിലവിൽ നിർദ്ദേശിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |