കോട്ടയം . കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ്മിഷന്റെയും നേതൃത്വത്തിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗപരിശീലനം ആരംഭിച്ചു. നീണ്ടൂർ മുഴികുളങ്ങര ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏത് പ്രായക്കാർക്കും പഠിക്കാവുന്ന ലളിതമായ യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. യോഗ പഠിക്കാൻ താത്പര്യമുള്ളവർക്ക് വാർഡുതലത്തിൽ സൗകര്യമൊരുക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ധന്യമോൾ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |