SignIn
Kerala Kaumudi Online
Monday, 04 November 2024 1.52 PM IST

സംഘപരിവാർ സിനിമയുണ്ടാക്കട്ടെ, നമുക്ക് ചെറുക്കാം; ബോംബുണ്ടാക്കുന്നതിലും നല്ലത് അതല്ലേയെന്ന് ആഷിഖ് അബു

Increase Font Size Decrease Font Size Print Page
aashiq-abu

സംഘപരിവാർ സിനിമകളുണ്ടാക്കട്ടെയെന്ന് സംവിധായകൻ ആഷിഖ് അബു. ബോംബുണ്ടാക്കുന്നതിലും നല്ലത് സിനിമയെടുക്കുന്നതല്ലേയെന്നും നമുക്ക് ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമകൾ വരുന്നു എന്നതിനോട് ആഷിഖിന് എന്താണ് പ്രതികരിക്കാനുള്ളതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ' അങ്ങനത്തെ സിനിമകളോട് മത്സരിക്കാൻ ഞങ്ങളും സിനിമകൾ ഉണ്ടാക്കുമെന്നുള്ളതാണ്. അവർ സിനിമകൾ ഉണ്ടാക്കട്ടെ, ഇവിടെയൊരു യുദ്ധമോ, ബോംബോ ഉണ്ടാക്കുന്നതിന് പകരം സിനിമകളുണ്ടാക്കട്ടെയെന്നു തന്നെയാണ്. അതിനെ ചെറുക്കാൻ ഇവിടത്തെ പുരോഗമന രാഷ്ട്രീയമുള്ള കലാകാരന്മാർക്ക് പറ്റില്ലേ. എണ്ണത്തിൽ കൂടുതൽ അവരല്ലേ. നിങ്ങൾ സിനിമ ചെയ്യരുതെന്ന് ആർക്കും പറയാൻ പറ്റില്ല. ആർക്കും എന്ത് സിനിമയും ചെയ്യാം. പോയി വെട്ടിക്കൊല്ലുന്നതിനേക്കാൾ നല്ലത്, നിങ്ങൾ സിനിമകൾ ചെയ്യൂ.'- ആഷിഖ് അബു പറഞ്ഞു.


വിവാഹം തന്റെ കരിയറിലടക്കം മാറ്റം വരുത്തിയെന്നും ആഷിഖിൽ ഒന്നും മാറിയിട്ടില്ലെന്നും നടിയും ഭാര്യയുമായ റിമ കല്ലിങ്കലിന്റെ കമന്റിനോടും സംവിധായകൻ പ്രതികരിച്ചു. 'റിമയുടെ കരിയർ മാറിയെന്നുള്ളതും എന്റെ കരിയർ മാറിയില്ല എന്നുള്ളതും സത്യമാണ്. പക്ഷേ എനിക്ക് എന്റെ കരിയർ മനപ്പൂർവം മാറ്റാൻ കഴിയില്ലല്ലോ.'- അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AASHIQ ABU, CINEMA, SANGH PARIVAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.