തിരുവനന്തപുരം: ജില്ലയുടെ ടൂറിസത്തിന് മുതൽക്കൂട്ടാകാനും അന്താരാഷ്ട്ര കോൺക്ലേവുകൾക്ക് വേദിയൊരുക്കാനും തലസ്ഥാനത്ത് ഒരുങ്ങുന്നത് നിരവധി സ്റ്റാർ ഹോട്ടലുകൾ. തൈക്കാട് ലെമൺ ട്രീ ഹോട്ടൽ, മാരിയോട്ടിന്റെ കോർട്ടിയാർട് പ്രൊജക്ട്, ഹിൽട്ടൺ ബ്രാൻഡ് ഹോട്ടൽ എന്നിവ ഉടൻ യാഥാർത്ഥ്യമാകും. തമ്പാനൂർ, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ സ്റ്റാർ ഹോട്ടലുകളും പ്രവർത്തിക്കുന്നത്.ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, പാചകം തുടങ്ങിയ രംഗങ്ങളിൽ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ സാദ്ധ്യതയും ഇവിടങ്ങളിലുണ്ട്. ജി 20 പോലുള്ള അന്താരാഷ്ട്ര പരിപാടികൾ, സെമിനാറുകൾ, ബിസിനസ് മീറ്റുകൾ എന്നിവ സംഘടിപ്പിക്കാനും തിരുവനന്തപുരം ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാനും വഴിയൊരുങ്ങും. സംസ്ഥാനത്തേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും ഇത് സഹായിക്കും.വിദേശത്ത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽത്തന്നെ മെച്ചപ്പെട്ട ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |