തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരങ്ങൾ തണുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രി ചേംബറിൽ രാവിലെ 10.30 നാണ് ചർച്ച. അത്യാഹിത വിഭാഗങ്ങൾ ഒഴികെ മറ്റ് സംവിധാനങ്ങളെല്ലാം സ്തംഭിപ്പിച്ച് ഐ.എം.എയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ആരംഭിച്ച സമരം ഒത്തുതീർക്കാൻ ചീഫ് സെക്രട്ടറിയുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഐ.എം.എ, കെ.ജി.എം.ഒ.എ അടക്കം ഡോക്ടർമാരുടെ സംഘടനകളുമായി ഇന്ന് ചർച്ചക്ക് തീരുമാനിച്ചത്. ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമ നിർമാണമാണ് ഡോക്ടർമാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |