SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

കൈ പിന്നിൽകെട്ടി രണ്ടുമണിക്കൂറോളം മർദ്ദിച്ചു,​ മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ ബീഹാർ സ്വദേശി കൊല്ലപ്പെട്ടു,​ 9 പേർ കസ്റ്റഡിയിൽ

Increase Font Size Decrease Font Size Print Page
ff

മലപ്പുറം : മലപ്പുറം കീഴ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശി രാജേഷ് മൻജിയാണ് (36)​ ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദ്ദിച്ചതാണെന്ന് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ടു മണിക്കൂറോളം മർദ്ദിച്ചെന്ന് പ്രതികൾ പറഞ്ഞു

വെളളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരമാസകലം പരിക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരിക്കുകളും ഉണ്ട്. ക്രൂരമായ മർദ്ദനമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്,​

TAGS: CASE DIARY, MOB LYNCHING, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY