കോന്നി: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ലോറി ഉടമയും കരാറുകാരനുമായ ചിറ്റാർ മാമ്പറയിൽ എം.എസ്. മധു ( 65 ) മരിച്ചു. തണ്ണിത്തോട്-കോന്നി റോഡിൽ കൊന്നപ്പാറ ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിന് മുന്നിൽ ഇന്നലെ രാവിലെ 6 .45 നായിരുന്നു അപകടം.
പയ്യനാമണ്ണിലെ ക്രഷർ യൂണിറ്റിൽ നിന്ന് ചിറ്റാറിലെ പണിസ്ഥലത്തേക്ക് പാറപ്പൊടി കൊണ്ടുപോകാൻ ഡ്രൈവർ എത്താതിരുന്നതിനാൽ മധു ലോറി ഒാടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ രക്തസാക്ഷി എം.എസ്.പ്രസാദിന്റെ സഹോദരനാണ്.
കരുമാൻ തോട്ടിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റ ബസ് യാത്രക്കാരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം മുൻ ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് മധു.
സംസ്കാരം ഇന്ന് 3ന് ചിറ്റാർ പന്നിയാറ്റിലെ കുടുംബവീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മനു, മഞ്ജു, മിഥു. മരുമക്കൾ : ജയൻ, ദിലീപ്, വിനോജ്. സി.പി.എം പെരുനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്.രാജേന്ദ്രൻ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം എം.എസ്. ഇന്ദിര എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |