തൃശൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരളകൗമുദി തൃശൂർ ബ്യൂറോ റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്തിന്. വിപണന മേള സമാപന സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദു പുരസ്‌കാരം സമ്മാനിച്ചു. മന്ത്രിമാരായ അഡ്വ. കെ. രാജൻ, കെ. രാധകൃഷ്ണൻ, മേയർ എം.കെ. വർഗീസ്, കളക്ടർ വി.ആർ. കൃഷ്ണതേജ, കെ.എസ്.എഫ്.ഇ എം.ഡി: ഡോ. എസ്.കെ. സനിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു. കഴിഞ്ഞ തവണയും പുരസ്‌കാരം കൃഷ്ണകുമാറിനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |