SignIn
Kerala Kaumudi Online
Saturday, 21 September 2024 12.07 AM IST

ഭാഗ്യപരീക്ഷണത്തിനിറങ്ങുന്ന രാജസ്ഥാന് തിരിച്ചടി; പരിക്ക് വിനയായതോടെ ടീമിൽ മാറ്റം, പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു

Increase Font Size Decrease Font Size Print Page
ipl-sanju

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ടോസ് നേട്ടം. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയച്ചു. ഐപിഎല്ലിൽ പ്ളേ ഓഫിലേയ്ക്ക് വിദൂര സാദ്ധ്യത എങ്കിലും നിലനിർത്താൻ ഇന്നത്തെ മത്സരം സഞ്ജുവിനും കൂട്ടർക്കും ഏറെ നിർണായകമാണ്. 13 കളികളിൽ നിന്ന് 12 പോയിന്റ് വീതമുള്ള ഇരുടീമുകളും ഇന്നത്തെ വിജയവും മറ്റ് ടീമുകളുടെ വിജയപരാജയങ്ങളും അനുസരിച്ചായിരിക്കും ലീഗിൽ തുടരുക.

ഒരു നിർണായക മാറ്റവുമായാണ് രാജസ്ഥാൻ ഇന്ന് പഞ്ചാബിനെ നേരിടാനിറങ്ങുന്നത്. പരിക്ക് വിനയായതോടെ വെറ്ററൻ സ്പിന്നർ ആർ അശ്വിന്റെ അഭാവത്തിലായിരിക്കും രാജസ്ഥാൻ മൈതാനത്തിലിറങ്ങുക. പഞ്ചാബ് നിരയ്ക്ക് മാറ്റമില്ല.

കഴിഞ്ഞ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാഗ്ളൂരുവിനോടേറ്റ നാണംകെട്ട തോൽവിയോടെ രാജസ്ഥാന്റെ ഐപിഎൽ പ്ളേ ഓഫ് സാദ്ധ്യത തുലാസിലായിരുന്നു. അതോടെ ഇന്നത്തെ മത്സരത്തിലെ വിജയം ടീമിന്റെ ജീവവായുവിന് സമാനമാണ്. വിജയിച്ച് പോയിന്റ് നേടിയാലും മികച്ച റൺ റേറ്റും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും കൂടി കണക്കിലെടുത്തേ രാജസ്ഥാന് ഐപിഎൽ ഫൈനലിന് മുന്നോടിയായുള്ള പ്ളേ ഓഫ് കടമ്പ കടക്കാനാകൂ.

രാജസ്ഥാന്‍ റോയല്‍സ്

ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആഡം സാംപ, ട്രന്റ് ബോള്‍ട്ട്, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, യുവേന്ദ്ര ചാഹല്‍.

പഞ്ചാബ് കിംഗ്സ്

ശിഖര്‍ ധവാന്‍, പ്രഭ്സിമ്രാന്‍ സിംഗ്, അഥര്‍വ തൈഡ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RAJASTHAN, ROYALS, PUNJAB, IPL, PLAY, OFF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.