വിവാഹത്തിന് മുന്നോടിയായി സേവ് ദി ഡേറ്റ് ചിത്രീകരിക്കുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ പതിവിലും വ്യത്യസ്തമായി ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകനായ കൂട്ടുകാരന്റെ കല്യാണത്തിന് സുഹൃത്തുക്കൾ ചേർന്ന് തയ്യാറാക്കിയ “ഏങ്കളാ കല്ല്യാണാഞ്ചു” എന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
പണിയ ഭാഷയിൽ “ഏങ്കളാ കല്ല്യാണാഞ്ചു” എന്നാൽ ഞങ്ങളുടെ കല്യാണമാണ് എന്നാണ് അർത്ഥം. വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിലെ തനത് ആചാരങ്ങൾ പകർത്തിക്കൊണ്ടാണ് അവനീതിന്റെയും അഞ്ജലിയുടെയും വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഒരുക്കിയിരിക്കുന്നത്.
വയനാട്ടിലെ വലിയ ഗോത്ര സമുദായമായ പണിയ സമുദായത്തിന്റെ തനത് ആചാരങ്ങൾ പലതും ഇന്ന് അന്യം നിന്നു പോകുന്ന സാഹചര്യത്തിലാണ് ഇവയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഇത്തരമൊരു സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയതെന്ന് അവനീത് പറയുന്നു. വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പ്രശാന്ത് വയനാടാണ് ക്യാമറ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |