പ്രശസ്ത സിനിമ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടേയും മൂത്ത മകൾ രേവതി എസ്. കെ സംവിധായികയാവുന്നു. താങ്ക് യു എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ കഥയും തിരക്കഥയും രേവതിയുടേത് തന്നെയാണ്. സുരേഷ് കുമാറും മേനകയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാണ്. രേവതിയുടെ ഭർത്താവ് നിധിൻ നായരും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സംവിധായികയാവാൻ ഒരുങ്ങുകയാണ് രേവതി എന്ന സന്തോഷ വാർത്ത മേനക തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ സഹ സംവിധായികയായും രേവതി പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെയും മേനകയുടെയും ഇളയമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. സുരേഷ് കുമാറും നിതിൻ മോഹനും ചേർന്നാണ് നിർമ്മാണം. 16 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. വൈകാതെ ഫീച്ചർ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രേവതി.
വിഷ്ണു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: രാഹുൽ രാജ്, സൗണ്ട് ഡിസൈൻ: എം.ആർ. രാജകൃഷ്ണൻ, എഡിറ്റിംഗ് : പ്രദീപ് ശങ്കർ, ആർട്ട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |