SignIn
Kerala Kaumudi Online
Thursday, 26 September 2024 9.57 AM IST

നിഥിന്റെ വെബ് സീരിസിൽ സുരാജും ഷാജോണും ശ്വേതയും

Increase Font Size Decrease Font Size Print Page
f

നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന വെബ്സീരിസിൽ സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഡിസ്നി ഹോട്ട് സ്റ്റാറിനുവേണ്ടി ഒരുങ്ങുന്ന വെബ്സീരീസിൽ പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജന അനൂപ്, കനി കുസൃതി എന്നിവരാണ് മറ്റു താരങ്ങൾ. ഒരു പീരിയോഡിക്കൽ ഹ്യൂമർ ഗണത്തിൽപ്പെട്ട സീരീസിന്റെ രചനയും നിഥിന്റേതാണ്. കണ്ണൂരിൽ 40 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന സീരീസ് നിഥിൻ രഞ്ജി പണിക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു. റോണക്സ് സേവ്യർ മേക്കപ്പും സുരേഷ് കൊല്ലം കലാസംവിധാനവും മൻസൂർ എഡിറ്റിംഗും നിർവഹിക്കുന്നു. സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. അതേസമയം ഹോർട്ട് സ്റ്റാർ നിർമ്മിക്കുന്ന രണ്ടു വെബ്സീരീസുകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. നജീബ് കോയ സംവിധാനം ചെയ്യുന്ന വെബ്സീരിസിൽ റഹ്മാൻ ആണ് നായകൻ. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ആണ് നിർമ്മാണം. 1000 ബേബീസ് എന്നാണ് പേര്. ശ്രീജിത് സംവിധാനം ചെയ്യുന്ന വെബ്സീരിസിൽ രഞ്ജി പണിക്കർ, നിത്യ മേനോൻ, അശോകൻ, മാല പാർവതി എന്നിവരാണ് താരങ്ങൾ. ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീജിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.