തിരുവനന്തപുരം: 2010ന് മുമ്പ് വിരമിച്ച പൊലീസുകാർക്കും പരിശീലന കാലത്തെ ആനുകൂല്യങ്ങൾ അനുവദിക്കുക, നാലാം ഗ്രേഡിലെ അപാകതകൾ പരിഹരിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, പെൻഷൻ ഡി.എ കുടിശികകൾ അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ, പ്രസിഡന്റ് കെ.കെ.ജോസ്, വൈസ് പ്രസിഡന്റ് ടി.അനിൽതമ്പി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |