തൃശൂർ: കെ.എസ്.എഫ്.ഇ സമത സ്വർണപ്പണയ വായ്പാ പദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് നടത്തി. വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് മുതൽ 31 വരെ സ്വർണപ്പണയ വായ്പാ പദ്ധതിയിൽ ചേർന്ന വനിതകളിൽ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് 1 ഗ്രാം സ്വർണം വീതം നൽകുന്നതിന്റെ ഉദ്ഘാടനം തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിച്ചു.
സ്ത്രീശാക്തീകരണത്തിന് കെ.എസ്.എഫ്.ഇ മുന്തിയ പരിഗണന നൽകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സ്വർണപ്പണയ വായ്പാപദ്ധതിയെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ പി. സിന്ധു ആദ്യനറുക്കെടുപ്പ് നടത്തി.
കെ.എസ്.എഫ്.ഇ ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റി മെമ്പർ അഡ്വ. ഹണി ചെരുവിൽ, കോർപറേഷൻ കൗൺസിലർ റെജി റോയ്, കെ.എസ്.എഫ്.ഇ എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ. സുജിത, കെ.എസ്.എഫ്.ഇ ഒ.യു. ജില്ലാ പ്രസിഡന്റ് വി.യു. പ്രസന്ന, എഫ്.ഇ.ഇ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സ്വപ്ന ജനറൽ മാനേജർ (ബിസിനസ്) കെ.വി. ജയപ്രകാശൻ, അസി. ജനറൽ മാനേജർ കെ.ജി. സോമൻ, ഐ.ടി അസി. ജനറൽ മാനേജർ എ.ബി. നിശ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |