കണ്ണൂർ: സ്വകാര്യ ബസിൽ മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം. യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തു. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. കണ്ണൂർ ചെറുപുഴ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
മാസ്‌ക് ധരിച്ചിരുന്നതിനാൽ മദ്ധ്യവയസ്‌കനെ തിരിച്ചറിഞ്ഞിട്ടില്ല. യുവതി സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്ടറും ഡ്രൈവറുമൊന്നും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്നില്ല.
യുവതി ഇരുന്ന സീറ്റിന് എതിർവശത്ത് വന്നിരുന്ന മദ്ധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് സ്വയംഭോഗവും ചെയ്തു. പകച്ചുപോയ യുവതി, പെട്ടെന്ന് മൊബൈലിൽ വീഡിയോ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ബസിൽ നിന്നിറങ്ങിപ്പോയി.
പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കൊച്ചിയിൽ കെ എസ് ആർ ടി സി ബസിലും സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |